എന്താകുമോ എന്തോ ? ടെൻഷൻ, ടെൻഷൻ...

തോറ്റുകഴിഞ്ഞാൽ മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പാൻ വേണ്ട തിയറിയൊക്കെ അൻവര്‍ ഇപ്പോഴേ ഹൃദ്യസ്ഥമാക്കിയിട്ടുണ്ട് എന്നും ചില സൂചനകൾ...
മലപ്പുറം : നാളെയാണ് നാളെയാണ് നാളെയാണ്... ലോട്ടറി ടിക്കറ്റിന്റെ വിൽപ്പന അല്ല. മൂന്നു രാഷ്ട്രീയപ്രവര്‍ത്തകരുടെ ഭാവി തീരുമാനിക്കുന്ന സുദിനമാണ് നാളെ. തിങ്കളാഴ്ച രാവിലെ നിലമ്പൂരിലെ വോട്ടെണ്ണിത്തുടങ്ങുമ്പോൾ അന്തിമചിത്രം നിര്‍ണ്ണയിക്കുന്നത് തങ്ങളുടെ നിലനിൽപ്പും ഭാവിയുമാണെന്ന് ഇടതുവലതു സ്ഥാനാര്‍ത്ഥികളും വിമതസ്വരമുയര്‍ത്തുന്ന പി.വി. അൻവറിനും നന്നായി അറിയാം. അതുകൊണ്ട് തന്നെ മൂവര്‍ക്കും ചങ്കിടിപ്പ് ലേശം കൂടുതലാണ്.
ഇക്കുറി തോറ്റാൽ എം. സ്വരാജിന് അടുത്തിടെയൊന്നും പാര്‍ലമെന്ററി രംഗത്ത് പുതിയ അവസരങ്ങൾ ലഭിച്ചേക്കില്ല. കാരണം 2026ലും അദ്ദേഹം തൃപ്പൂണ്ണിത്തുറ തോറ്റിരുന്നു. ഇക്കുറി സ്വന്തം നാട്ടിൽ കൂടി തോറ്റാൽ അങ്ങിനൊരു നേതാവിനെ 2026ൽ വീണ്ടും പരീക്ഷിക്കാൻ സി.പി.എം. തയ്യാറായേക്കില്ല. ആര്യാടൻ ഷൗക്കത്തിന്റെ കാര്യവും അങ്ങിനെ തന്നെ. കഴിഞ്ഞതവണ പി.വി. അൻവറിനോട് ഷൗക്കത്ത് തോറ്റതാണ്. വാപ്പൂട്ടി എന്നൊക്കെ പുറമേ വിളിപ്പേരുണ്ടെങ്കിലും മക്കൾ രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ വിയോജിപ്പാണ് അദ്ദേഹത്തിന് 2026ൽ തിരിച്ചടി ആയത്. ഇക്കുറി വീണ്ടും തോറ്റാൽ അദ്ദേഹത്തെ 2026ൽ പരീക്ഷിക്കാൻ കോൺഗ്രസ് തയ്യാറായേക്കില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇടതുബാന്ധവം വിട്ടെറിഞ്ഞ് വന്ന പി.വി. അൻവറിന് ഇനിയൊരു മടങ്ങിപ്പോക്ക് സാദ്ധ്യമല്ല. യു.ഡി.എഫിലേക്ക് കയറാൻ ശ്രമിച്ച അദ്ദേഹം പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി പരസ്യമായി തന്നെ കൊമ്പുകോര്‍ത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവിടെ നിന്നും പുറപ്പെടുകയും ചെയ്തു അവിടൊട്ട് എത്തിയതുമില്ല എന്ന അവസ്ഥയിലാണ് അദ്ദേഹം. നിലമ്പൂര്‍ തോറ്റാല്‍ പിന്നെ അൻവറിന് ഒരു വോയ്സും കേരളപൊളിറ്റിക്സിൽ ഉണ്ടാകില്ല. അഥവാ യു.ഡി.എഫ്. അദ്ദേഹത്തെ ഉപാധികളോടെ അടുപ്പിച്ചാലും പഴയ പരിപ്പ് വേകില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ട് അദ്ദേഹവും ടെൻഷനിലാണ്. എന്നാൽ തോറ്റുകഴിഞ്ഞാൽ മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പാൻ വേണ്ട തിയറിയൊക്കെ അൻവര്‍ ഇപ്പോഴേ ഹൃദ്യസ്ഥമാക്കിയിട്ടുണ്ട് എന്നും ചില സൂചനകൾ ലഭിക്കുന്നുണ്ട്.
Photo Courtesy - Google











